+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോ​ട്ട​ലു​ക​ളി​ലെ ഭ​ക്ഷ​ണ​വി​ല നി​യ​ന്ത്രി​ക്കും: മ​ന്ത്രി അ​നി​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണ വി​ല അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​താ​യി സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്
ഹോ​ട്ട​ലു​ക​ളി​ലെ ഭ​ക്ഷ​ണ​വി​ല നി​യ​ന്ത്രി​ക്കും: മ​ന്ത്രി അ​നി​ൽ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണ വി​ല അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധി​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന​താ​യി സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഹോ​ട്ട​ലു​ക​ളി​ലെ ഭ​ക്ഷ​ണ വി​ല നി​യ​ന്ത്രി​ക്കു​മെ​ന്നും ഭ​ക്ഷ്യ​മ​ന്ത്രി ജി. ​ആ​ർ. അ​നി​ൽ.

മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം ലം​ഘി​ച്ച് ഭ​ക്ഷ​ണ​വി​ല ദൈ​നം​ദി​നം വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി ജ​ന​ങ്ങ​ളി​ൽ​നി​ന്ന് സ​ർ​ക്കാ​രി​ന് പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ​ക്കും ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​നും മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റോ​റ​ന്‍റു​ക​ളി​ലും വി​ല​വി​വ​ര​പ​ട്ടി​ക കൃ​ത്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും പ​രാ​തി​ക​ളു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ​യും ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.
More in Latest News :