+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു; രാ​ഹു​ൽ ഗാ​ന്ധി വി​ദേ​ശ​ത്തേ​ക്ക്

ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്കു​ക​ൾ​ക്കി​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി വി​ദേ​ശ​ത്തേ​ക്ക്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​ദേ​ശ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വി​ടാ​തി​രു​
തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു; രാ​ഹു​ൽ ഗാ​ന്ധി വി​ദേ​ശ​ത്തേ​ക്ക്
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്കു​ക​ൾ​ക്കി​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി വി​ദേ​ശ​ത്തേ​ക്ക്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​ദേ​ശ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വി​ടാ​തി​രു​ന്ന കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി രാ​ഹു​ലി​ന്‍റെ മ​ട​ക്ക യാ​ത്ര​യു​ടെ തീ​യ​തി​യും വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

അ​തേ സ​മ​യം രാ​ഹു​ൽ ഗാ​ന്ധി സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​ന് വേ​ണ്ടിയാ​ണ് വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​തെ​ന്നും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും മാ​ധ്യ​മ​ങ്ങ​ളും തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ണ്‍​ദീ​പ് സു​ർ​ജേ​വാ​ല പ​റ​ഞ്ഞു.

പ​ഞ്ചാ​ബ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഗോ​വ, മ​ണി​പ്പൂ​ർ, ഉ​ത്ത​രാ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​രെ​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള രാ​ഹു​ലി​ന്‍റെ യാ​ത്ര തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തെ ബാ​ധി​ച്ചേ​ക്കാ​മെ​ന്ന് ആ​രോ​പ​ണ​ങ്ങ​ളു​ണ്ട്. പ​ഞ്ചാ​ബി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​നു​വ​രി മൂ​ന്നി​ന് ആ​രം​ഭി​ക്കേ​ണ്ടിയി​രു​ന്ന പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ വൈ​കു​മെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്.

ബി​ജെ​പി​യും പ​ഞ്ചാ​ബി​ൽ ഇ​തേ​സ​മ​യ​ത്ത് തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​നു​വ​രി അ​ഞ്ചി​ന് പ​ഞ്ചാ​ബി​ൽ റാ​ലി ന​ട​ത്തും.
More in Latest News :