+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ഷ്യാ ക​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ-​ശ്രീ​ല​ങ്ക പോ​രാ​ട്ടം

ഷാ​ർ​ജാ: ഏ​ഷ്യാ ക​പ്പ് അ​ണ്ട​ർ 19 ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​ശ്രീ​ല​ങ്ക പോ​രാ​ട്ടം. ബം​ഗ്ലാ​ദേ​ശി​നെ 103 റ​ണ്‍​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. പാ​ക്കി​സ്ഥാ​നെ
ഏ​ഷ്യാ ക​പ്പ് ഫൈ​ന​ലി​ൽ ഇ​ന്ത്യ-​ശ്രീ​ല​ങ്ക പോ​രാ​ട്ടം
ഷാ​ർ​ജാ: ഏ​ഷ്യാ ക​പ്പ് അ​ണ്ട​ർ 19 ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ ഇ​ന്ത്യ-​ശ്രീ​ല​ങ്ക പോ​രാ​ട്ടം. ബം​ഗ്ലാ​ദേ​ശി​നെ 103 റ​ണ്‍​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് ഇ​ന്ത്യ ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. പാ​ക്കി​സ്ഥാ​നെ 22 റ​ണ്‍​സി​ന് കീ​ഴ​ട​ക്കി​യാ​ണ് ശ്രീ​ല​ങ്ക ഫൈ​ന​ലി​ന് ടി​ക്ക​റ്റ് എ​ടു​ത്ത​ത്.

ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 243 റ​ണ്‍​സെ​ടു​ത്തു. 108 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 90 റ​ണ്‍​സ് നേ​ടി​യ ഷെ​യ്ഖ് റ​ഷീ​ദാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ർ.

ഇ​ന്ത്യ​ൻ നാ​യ​ക​ൻ യാ​ഷ് ദു​ൾ 26 റ​ണ്‍​സും രാ​ജ് ബ​വ 23 റ​ണ്‍​സും നേ​ടി. വി​ക്കി ഓ​സ്റ്റ്വാ​ൾ 28 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശ് 38.2 ഓ​വ​റി​ൽ 140 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ടാ​യി. 77 പ​ന്തി​ൽ 42 റ​ണ്‍​സെ​ടു​ത്ത അ​രീ​ഫു​ൾ ഇ​സ്ലാ​മി​ന് മാ​ത്ര​മാ​ണ് ബം​ഗ്ലാ​ദേ​ശ് നി​ര​യി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യ​ത്. അ​രീ​ഫു​ൾ ഇ​സ്ലാ​മി​ന് പു​റ​മേ നാ​ല് പേ​ർ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ണ്ട​ത്.

ഇ​ന്ത്യ​യ്ക്കാ​യി രാ​ജ്‌വർ​ദ്ധ​ൻ ഹം​ഗാ​ർ​ഗേ​ക്ക​ർ, ര​വി കു​മാ​ർ, രാ​ജ് ബ​വ, വി​ക്കി ഓ​സ്റ്റ്വാ​ൾ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
More in Latest News :