+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ര്യ രാ​ജേ​ന്ദ്ര​നെ കെ. ​മു​ര​ളീ​ധ​ര​ന്‍ പി​ന്തു​ട​ർ​ന്ന് വേ​ട്ട​യാ​ടു​ന്നു: പി.​കെ ശ്രീ​മ​തി

തി​രു​വ​ന​ന്ത​പു​രം: മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി പി​ന്തു​ട​ർ​ന്ന് വാ​ക്കു​ക​ൾ കൊ​ണ്ട് വേ​ട്ട​യാ​ടു​ന്ന​ത് മ​ര്യാ​ദ​യ​ല്ലെ​ന്ന് സി​പി​എം നേ​താ​വ് പി.​കെ.ശ്രീ​മ​തി. സ്വ​ന്തം മ
ആ​ര്യ രാ​ജേ​ന്ദ്ര​നെ കെ. ​മു​ര​ളീ​ധ​ര​ന്‍ പി​ന്തു​ട​ർ​ന്ന് വേ​ട്ട​യാ​ടു​ന്നു: പി.​കെ ശ്രീ​മ​തി
തി​രു​വ​ന​ന്ത​പു​രം: മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി പി​ന്തു​ട​ർ​ന്ന് വാ​ക്കു​ക​ൾ കൊ​ണ്ട് വേ​ട്ട​യാ​ടു​ന്ന​ത് മ​ര്യാ​ദ​യ​ല്ലെ​ന്ന് സി​പി​എം നേ​താ​വ് പി.​കെ.ശ്രീ​മ​തി. സ്വ​ന്തം മ​ക​ളു​ടെ പ്രാ​യ​മു​ള്ള ഒ​രു പെ​ണ്‍​കു​ട്ടി​യോ​ട് മു​ര​ളീ​ധ​ര​ന്‍ എ​ന്തി​നാ​ണി​ങ്ങ​നെ പ​ക​യോ​ടെ പെ​രു​മാ​റു​ന്ന​തെ​ന്ന് അവർ ചോ​ദി​ച്ചു.

ആ​ര്യ​യെ വാ​ക്കു​ക​ള്‍ കൊ​ണ്ട് പി​ന്തു​ട​ര്‍​ന്ന് വേ​ട്ട​യാ​ടു​ന്ന​ത് മ​ര്യാ​ദ​യ​ല്ലെ​ന്ന് മു​ര​ളീ​ധ​ര​നോ​ട് പ​റ​യാ​ന്‍ കോ​ണ്‍​ഗ്ര​സി​ലാ​രു​മി​ല്ലെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ​ങ്കി​ലും പ​റ​ഞ്ഞു​കൊ​ടു​ക്ക​ണം. ഫേ​സ്ബു​ക്കി​ലാ​യി​രു​ന്നു ശ്രീ​മ​തിയുടെ പ്ര​തി​ക​ര​ണം.

രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ മേ​യ​റു​ടെ ഡ്രൈ​വ​ര്‍​ക്കു​ണ്ടാ​യ പി​ശ​കി​ന് മേ​യ​റെ പ​ഴി​ക്കു​ന്ന​ത് എ​ന്തി​നാ​ണ്? മേ​യ​റ​ല്ല​ല്ലോ വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത്. മു​ര​ളീ​ധ​ര​ന്‍റെ ഡ്രൈ​വ​ര്‍​ക്ക് തെ​റ്റു​പ​റ്റി​യാ​ല്‍ പ​ഴി മു​ര​ളീ​ധ​ര​നാ​ണോ എ​ന്നും അ​വ​ര്‍ ചോ​ദി​ച്ചു.

സം​ഘ​പ​രി​വാ​റു​കാ​ർ ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​കാ​ല​ത്ത് പ​റ​ഞ്ഞ​താ​ണ് മു​ര​ളി​യും ആ​വ​ർ​ത്തി​ക്കു​ന്ന​ത്. ശ​കു​ന​വും വി​ശ്വാ​സ​വു​മൊ​ക്കെ പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന മു​ര​ളി സോ​ണി​യ ഗാ​ന്ധി കോ​ൺ​ഗ്ര​സി​ന്‍റെ പ​താ​ക ഉ​യ​ർ​ത്തു​മ്പോ​ൾ പൊ​ട്ടി​വീ​ണ​തി​നെ എ​ങ്ങ​നെ കാ​ണും.

സോ​ണി​യ ഗാ​ന്ധി​യെ​യും അ​പ​ശ​കു​ന​മാ​യി ക​ണ​ക്കാ​ക്കു​മോ? ശ​കു​നം പി​ഴ​ച്ച സ്ഥി​തി​ക്ക് കോ​ൺ​ഗ്ര​സി​ന്‍റെ പ​ത​നം ഭ​യ​ന്ന് മു​ര​ളി ഇ​നി ബി​ജെ​പി​യി​ൽ ചേ​രു​മോ? സം​സ്കാ​ര​മു​ള്ള ജ​ന​ത​ക്ക് മു​ര​ളി​യെ സ​ഹി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​യി​ക്കൊ​ണ്ടി​രി​ക്ക​യാ​ണെ​ന്നും ശ്രീമതി പ​റ​ഞ്ഞു.
More in Latest News :