ന്യൂഡൽഹി: രാജ്യത്ത് പ്രായപൂർത്തിയായ 90 ശതമാനം പേർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.
കഴിഞ്ഞ ആഴ്ച രാജ്യത്ത് ശരാശരി 8,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏകദേശം 0.92 ശതമാനമാണ് പോസിറ്റീവിറ്റി നിരക്ക്. ഡിസംബർ 26 മുതൽ രാജ്യത്ത് പതിനായിരം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
എട്ട് ജില്ലകളിൽ പ്രതിവാര പോസിറ്റീവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. മിസോറാമിലെ ആറ് ജില്ലകളിലും അരുണാചൽ പ്രദേശിലെയും പശ്ചിമ ബംഗളിലെയും ഓരോ ജില്ലകളിലുമാണ് പോസിറ്റീവിറ്റി നിരക്ക് ഉയർന്നിരിക്കുന്നതെന്നും അഗർവാൾ കൂട്ടിച്ചേർത്തു.