+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"റോ​ള​ക്സ് വാ​ച്ചി​ന്‍റെ വി​ല 40 ല​ക്ഷം..': സ്ക്രീ​നിം​ഗ് പ​രി​ശോ​ധ​ന​യ്ക്ക് ത​യാ​റാ​കാ​തെ യാ​ത്ര​ക്കാ​ര​ൻ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ സ്ക്രീ​നിം​ഗ് പ​രി​ശോ​ധ​ന അ​ൽ​പ്പ​നേ​രം സ്തം​ഭി​ച്ചു. കാ​ര​ണം എ​ന്താ​ണ​ന്ന​ല്ലേ, ഒ​രു റോ​ള​ക്സ് വാ​ച്ചു ത​ന്
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ സ്ക്രീ​നിം​ഗ് പ​രി​ശോ​ധ​ന അ​ൽ​പ്പ​നേ​രം സ്തം​ഭി​ച്ചു. കാ​ര​ണം എ​ന്താ​ണ​ന്ന​ല്ലേ, ഒ​രു റോ​ള​ക്സ് വാ​ച്ചു ത​ന്നെ.. സ്ക്രീ​നിം​ഗ് പ​രി​ശോ​ധ​ന​യ്ക്കാ​യി ത​ന്‍റെ വി​ല​കൂ​ടി​യ വാ​ച്ച് ന​ൽ​കി​ല്ലെ​ന്ന് ഡ​ൽ​ഹി​ക്ക് പോ​കേ​ണ്ട ഒ​രു യാ​ത്ര​ക്കാ​ര​ൻ നി​ർ​ബ​ന്ധം പി​ടി​ച്ച​തോ​ടെ​യാ​ണ് ആ​കെ കു​ഴ​പ്പ​മാ​യ​ത്.

ത​ന്‍റെ റോ​ള​ക്സ് വാ​ച്ചി​ന് 40 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന​താ​ണെ​ന്നും ഇ​തൊ​രി​ക്ക​ലും പ​രി​ശോ​ധ​ന​യ്ക്കാ​യി ട്രേ​യി​ൽ വ​യ്ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും യാ​ത്ര​ക്കാ​ര​ൻ പ​റ​ഞ്ഞു. സ്ക്രീ​നിം​ഗ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നു സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ൾ വ​ഴ​ങ്ങി​യി​ല്ല.

ഇ​തോ​ടെ സ്ക്രീ​നിം​ഗ് പരിശോധന നി​ർ​ത്തി​വ​യ്ക്കു​ക​യും അ​ര​മ​ണി​ക്കൂ​റോ​ളം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു. ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​തെ വി​മാ​ന​ത്തി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ താ​ക്കീ​ത് ചെ​യ്ത​തോ​ടെ​യാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ യാ​ത്ര​ക്കാ​ര​ൻ ത​യാ​റാ​യ​ത്. ഇയാൾക്കെതിരേ കേസ് എടുത്തിട്ടില്ല.
More in Latest News :