+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ർ​ജു​ൻ തെ​ൻ​ഡു​ൽ​ക്ക​ർ മും​ബൈ ര​ഞ്ജി ടീ​മി​ൽ

മും​ബൈ: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റു​ടെ മ​ക​ൻ അ​ർ​ജു​ൻ തെ​ൻ​ഡു​ൽ​ക്ക​ർ മും​ബൈ ര​ഞ്ജി ടീ​മി​ൽ സ്ഥാ​നം നേ​ടി. പൃ​ഥ്വി ഷാ ​നാ​യ​ക​നാ​കു​ന്ന ടീ​മി​ൽ ശി​വം ദു​ബെ, ധ​വാ​ൽ കു​ൽ​ക്ക​ർ​ണി
അ​ർ​ജു​ൻ തെ​ൻ​ഡു​ൽ​ക്ക​ർ മും​ബൈ ര​ഞ്ജി ടീ​മി​ൽ
മും​ബൈ: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റു​ടെ മ​ക​ൻ അ​ർ​ജു​ൻ തെ​ൻ​ഡു​ൽ​ക്ക​ർ മും​ബൈ ര​ഞ്ജി ടീ​മി​ൽ സ്ഥാ​നം നേ​ടി. പൃ​ഥ്വി ഷാ ​നാ​യ​ക​നാ​കു​ന്ന ടീ​മി​ൽ ശി​വം ദു​ബെ, ധ​വാ​ൽ കു​ൽ​ക്ക​ർ​ണി, സ​ർ​ഫ്രാ​സ് ഖാ​ൻ തു​ട​ങ്ങി​യ​വ​രു​മു​ണ്ട്. ലോ​ക​ക​പ്പ് നേ​ടി​യ ഇ​ന്ത്യ​ൻ അ​ണ്ട​ർ 19 ടീ​മി​ന്‍റെ നാ​യ​ക​നാ​യി​രു​ന്ന ഷാ ​വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ മും​ബൈ​യെ​യും കി​രീ​ട​ത്തി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്.

ആ​ദ്യ​മാ​യാ​ണ് അ​ർ​ജു​ൻ ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ര​ഞ്ജി ടീ​മി​ൽ എ​ത്തു​ന്ന​ത്. നേ​ര​ത്തെ സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്വ​ന്‍റി-20 ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള മും​ബൈ ടീ​മി​ൽ സ്ഥാ​നം നേ​ടി​യ അ​ർ​ജു​ൻ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഐ​പി​എ​ൽ താ​ര​ലേ​ല​ത്തി​ൽ മും​ബൈ​ൻ ഇ​ന്ത്യ​ൻ​സ് അ​ടി​സ്ഥാ​ന വി​ല​യാ​യ 20 ല​ക്ഷം രൂ​പ ന​ൽ​കി അ​ർ​ജു​നെ ടീ​മി​ലെ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​രു ക​ളി​പോ​ലും അ​ന്തി​മ ഇ​ല​വ​നി​ൽ എ​ത്താ​ൻ താ​ര​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

41 ത​വ​ണ ര​ഞ്ജി ചാ​മ്പ്യന്മാരാ​യ മും​ബൈ സ​മീ​പ​കാ​ല​ത്ത് നി​റം​മ​ങ്ങി​യ സ്ഥി​തി​യി​ലാ​ണ്. ഐ​ലൈ​റ്റ് ഗ്രൂ​പ്പ് സി​യി​ൽ മ​ഹാ​രാ​ഷ്ട്ര​യ്ക്കെ​തി​രേ ജ​നു​വ​രി 13-നാ​ണ് മും​ബൈ​യു​ടെ ആ​ദ്യ മ​ത്സ​രം.
More in Latest News :