മുംബൈ: എസ്ബിഐ ബാങ്കിൽ ജീവനക്കാരനെ കൊലപ്പെടുത്തി പണം കവര്‍ന്ന സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച പണവും ആയുധവും ഇവരില്‍ നിന്നും പോലീസ് പിടികൂടി.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ദഹിസര്‍ ബ്രാഞ്ചിലാണ് മോഷണം നടന്നത്. ബുധനാഴ്ച വൈകുന്നേരം രണ്ടു മോഷ്ടാക്കളാണ് ബാങ്കില്‍ അതിക്രമിച്ചെത്തിയത്. തുടര്‍ന്ന് ജീവനക്കാരെ തോക്കിന് മുനയില്‍ നിര്‍ത്തി ഇവര്‍ പണവും കവരുകയായിരുന്നു.
ഇതിനിടെയാണ് ജീവനക്കാരന് വെടിയേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറിയില്‍ പതിഞ്ഞിരുന്നു. മോഷണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികളെ കണ്ടെത്താൻ പോലീസ് വ്യാപകമായ അന്വേഷണം നടത്തിയിരുന്നു.