+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​റോ​ണ വൈ​റ​സ് ക​ളി​ച്ചു..! ഐ-​ലീ​ഗ് മാ​റ്റി​വ​ച്ചു

കോ​ൽ​ക്ക​ത്ത: താ​ര​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെ​ടെ കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ ഐ ​ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി മാ​റ്റി​വ​ച്ചു. ഓ​ൾ ഇ​ന്ത്യാ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.ഡ
കൊ​റോ​ണ വൈ​റ​സ് ക​ളി​ച്ചു..! ഐ-​ലീ​ഗ് മാ​റ്റി​വ​ച്ചു
കോ​ൽ​ക്ക​ത്ത: താ​ര​ങ്ങ​ൾ​ക്ക് ഉ​ൾ​പ്പെ​ടെ കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ ഐ ​ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ താ​ത്കാ​ലി​ക​മാ​യി മാ​റ്റി​വ​ച്ചു. ഓ​ൾ ഇ​ന്ത്യാ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഡി​സം​ബ​ർ 30,31 തീ​യ​തി​ക​ളി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന മ​ത്സ​ര​ങ്ങ​ളാ​ണ് മാ​റ്റി​യ​ത്. ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​ഴ് ക​ളി​ക്കാ​ർ​ക്ക് ഉ​ൾ​പ്പെ​ടെ പ​ത്ത് പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​സ​ഹാ​ച​ര്യ​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ മാ​റ്റി​യ​ത്.

ജ​നു​വ​രി ഒ​ന്നി​നും മൂ​ന്നി​നും ക​ളി​ക്കാ​രെ​യും മ​റ്റ് സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ​യും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കും. പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച​ശേ​ഷം ജ​നു​വ​രി നാ​ലി​ന് അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്ന് മ​ത്സ​ര​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നും ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചു.

റി​യ​ൽ കാ​ഷ്മീ​ർ ടീ​മി​ലെ പ​രി​ശീ​ല​ക​ന​ട​ക്കം ആ​റു പേ​ർ​ക്കും മു​ഹ​മ്മ​ദ​ൻ​സ്, ശ്രീ​നി​ധി ഡെ​ക്കാ​ണ്‍ ടീ​മു​ക​ളി​ലെ ഓ​രോ ക​ളി​ക്കാ​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ട്.
More in Latest News :