+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോ​വ​യ്ക്കെ​തി​രെ എ​ടി​കെ​യ്ക്ക് ജ​യം

പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ഗോ​വ​യ്ക്കെ​തി​രെ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ന് ജ​യം. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു എ​ടി​കെ​യു​ടെ ജ​യം.മ​ത്സ​ര​ത്തി​ന്‍റെ 23ാം മി​നി​റ്റി​ൽ ത​ന്നെ എ​ടി​കെ ആ
ഗോ​വ​യ്ക്കെ​തി​രെ എ​ടി​കെ​യ്ക്ക് ജ​യം
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ഗോ​വ​യ്ക്കെ​തി​രെ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ന് ജ​യം. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു എ​ടി​കെ​യു​ടെ ജ​യം.

മ​ത്സ​ര​ത്തി​ന്‍റെ 23-ാം മി​നി​റ്റി​ൽ ത​ന്നെ എ​ടി​കെ ആ​ദ്യ ഗോ​ൾ നേ​ടി. ലി​സ്റ്റ​ണ്‍ കോ​ളാ​സോ​യാ​ണ് ഗോ​വ​യു​ടെ വ​ല​കു​ലു​ക്കി​യ​ത്. ഈ ​സീ​സ​ണി​ലെ ലി​സ്റ്റ​ന്‍റെ അ​ഞ്ചാം ഗോ​ളാ​യി​രു​ന്നു ഇ​ത്.​ ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ റോ​യ് കൃ​ഷ്ണ​യി​ലൂ​ടെ എ​ടി​കെ വീണ്ടും ലീ​ഡ് ഉ​യ​ർ​ത്തി.

81-ാം മി​നി​റ്റി​ൽ ഒ​ർ​ട്ടി​സ് മെ​ൻ​ഡോ​സ ഗോ​വ​യ്ക്കാ​യി ആ​ദ്യ ഗോ​ൾ ക​ണ്ടെ​ത്തി. ഇ​തോ​ടെ ഗോ​വ ഉ​ണ​ർ​ന്നു ക​ളി​ച്ചെ​ങ്കി​ലും പ​രാ​ജ​യം ഒ​ഴി​വാ​ക്കാ​ൻ ആ​യി​ല്ല.

ജ​യ​ത്തോ​ടെ എ​ടി​കെ 14 പോ​യി​ന്‍റു​മാ​യി ലീ​ഗി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. എ​ട്ട് പോ​യി​ന്‍റു​ള്ള ഗോ​വ എ​ട്ടാം സ്ഥാ​ന​ത്താ​ണ്.
More in Latest News :