ഖാർത്തൂം: പടിഞ്ഞാറൻ സുഡാനിൽ കോർഡോഫാൻ പ്രവിശ്യയിൽ പ്രവർത്തന രഹിതമായ സ്വർണ ഖനി തകർന്ന് 38 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.
38 പേർ മരിച്ചതായി സുഡാനീസ് മിനറൽ റിസോഴ്സസ് കന്പനിയുടെ വക്താവാണ് അറിയിച്ചത്. ഖനിയിലെ നിരവധി ഭാഗങ്ങൾ തകർന്നുവെന്നും പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് 700 കിലോമീറ്റർ തെക്ക് ഫുജ ഗ്രാമത്തിലാണ് അപകടമുണ്ടായത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുകയാണെന്നും അധികൃതർ അറിയിച്ചു.