ലക്നോ: ഉത്തർപ്രദേശിലെ അമേഠിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വടികൊണ്ട് ക്രൂരമായി മർദിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തു.
രണ്ട് പേർ ചേർന്ന് പെൺകുട്ടിയെ ബലമായി പിടിച്ചുവയ്ക്കുകയും മൂന്നാമൻ കുട്ടിയുടെ കാലിൽ വടി ഉപയോഗിച്ച് ശക്തിയായി അടിക്കുന്നതുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യത്തിലുള്ളത്. മോഷണക്കുറ്റം ആരോപിച്ചാണ് പെൺകുട്ടിയെ മർദിച്ചത്.
വീഡിയോയിൽ മൂന്ന് സ്ത്രീകൾ പെൺകുട്ടിയെ ചോദ്യം ചെയ്യുന്നതും കേൾക്കാം. പെണ്‍കുട്ടി വേദന കൊണ്ട് കരയുമ്പോഴും യുവാക്കള്‍ ക്രൂരത തുടര്‍ന്നു. നിലത്ത് വലിച്ച് ഇഴച്ചും മുടിയില്‍ കുത്തിപ്പിടിച്ചും അടിച്ചു.
സംഭവത്തിൽ പോസ്കോ വകുപ്പ് പ്രകാരം കേസ് എടുത്ത പോലീസ് നമന്‍ സോണി എന്നയാളെ അറസ്റ്റ് ചെയ്തു. മറ്റ് പ്രതികളെ വൈകാതെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.