കോഴിക്കോട്: നാദാപുരം മുടവന്തേരിയിൽ ബോംബ് നിർമാണത്തിനുപയോഗിക്കുന്ന 21 സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തി. മുടവന്തേരി തേർകുന്നുമ്മലിൽ മലയന്റവിട മുസയുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തിയത്.
പറമ്പിൽ കാട് വെട്ടുന്നതിനിടയിലാണു ഇവ കണ്ടെത്തിയത്. നാദാപുരം പോലീസ് സ്ഥലത്തെത്തി കണ്ടെയ്നറുകൾ കസ്റ്റഡിയിലെടുത്തു.
പറമ്പിൽ കാട് വെട്ടുന്നതിനിടയിലാണു ഇവ കണ്ടെത്തിയത്. നാദാപുരം പോലീസ് സ്ഥലത്തെത്തി കണ്ടെയ്നറുകൾ കസ്റ്റഡിയിലെടുത്തു.