കൊല്ലം: കരുനാഗപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വണ്ടി നിര്‍ത്തി ഇറങ്ങിയോടിയ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു.
ബിബിൻ, ദിവ്യ എന്നിവരാണ് കാറിലുണ്ടായിരുന്നത്. വാഹനം ഓടുന്നതിനിടെ കാറിന്റെ മുന്‍വശത്തുനിന്നും തീ ഉയരുന്നത് ബിബിനാണ് ആദ്യം കണ്ടത്.
ഇതേതുടര്‍ന്ന് ബിബിന്‍ റോഡരികില്‍ നിര്‍ത്തി വാഹനത്തില്‍ നിന്നും ഇറങ്ങുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. കാര്‍പൂര്‍ണമായും കത്തി നശിച്ചു.
ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടിക്കാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.