+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹാ​മ​ർ​ത്രോ താ​രം പ​തി​വാ​യി ഡ​ൽ​ഹി​ക്ക്; ല​ക്ഷ്യം പ​രി​ശീ​ല​ന​മാ​യി​രു​ന്നി​ല്ല!

ആ​ലു​വ: കോ​ടി​ക​ളു​ടെ എം​ഡി​എം​എ ല​ഹ​രി​മ​രു​ന്നു​മാ​യി ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഹാ​മ​ർ ത്രോ ​ദേ​ശീ​യ മെ​ഡ​ൽ ജേ​താ​വ് കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി രാ​ഹു​ൽ സു​ഭാ​ഷ് അടക്കമുള്ള സംഘം പിടിയിലായ സംഭവത
ഹാ​മ​ർ​ത്രോ താ​രം പ​തി​വാ​യി ഡ​ൽ​ഹി​ക്ക്; ല​ക്ഷ്യം പ​രി​ശീ​ല​ന​മാ​യി​രു​ന്നി​ല്ല!
ആ​ലു​വ: കോ​ടി​ക​ളു​ടെ എം​ഡി​എം​എ ല​ഹ​രി​മ​രു​ന്നു​മാ​യി ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഹാ​മ​ർ ത്രോ ​ദേ​ശീ​യ മെ​ഡ​ൽ ജേ​താ​വ് കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി രാ​ഹു​ൽ സു​ഭാ​ഷ് അടക്കമുള്ള സംഘം പിടിയിലായ സംഭവത്തിൽ താരത്തിന്‍റെ യാത്രകൾ സംബന്ധിച്ച് അന്വേഷണം. ​

രാഹുലിന്‍റെ മാ​സം തോ​റു​മു​ള്ള യാ​ത്ര​ക​ളെ​ക്കു​റി​ച്ച് എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ആണ് അ​ന്വേ​ഷണം നടത്തുക. ഡ​ൽ​ഹി​യി​ൽ​നി​ന്നാണ് പ്രതികൾ എംഡിഎംഎ സം​ഘ​ടി​പ്പി​ച്ചതെന്നാണ് വിവരം.
പ​രി​ശീ​ല​ന​ത്തി​നെ​ന്ന പേ​രി​ൽ ഇ​യാ​ൾ എ​ല്ലാ മാ​സ​വും ഡ​ൽ​ഹി​യി​ലേ​ക്ക് യാ​ത്ര ന​ട​ത്തി​യി​രു​ന്ന​തി​ന്‍റെ രേ​ഖ​ക​ൾ അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ട്രെ​യി​ൻ മാ​ർ​ഗം ര​ണ്ട​ര ദി​വ​സ​ത്തെ യാ​ത്ര​യ്ക്ക് ശേ​ഷം ഒ​രു ദി​വ​സം അ​വി​ടെ ത​ങ്ങി ല​ഹ​രി​മ​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു മ​ട​ങ്ങി വ​രു​ന്ന​തു പ​തി​വെ​ന്നാ​ണ് സൂ​ച​ന. ഈ ​യാ​ത്ര​ക​ൾ ഹാ​മ​ർ ത്രോ ​പ​രി​ശീ​ല​ന​ത്തി​നാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രെ​യും വീ​ട്ടു​കാ​രെ​യും പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചി​രു​ന്ന​ത്.

ഇ​ത്ത​വ​ണ​ത്തെ മ​ട​ക്ക​യാ​ത്ര​യെ​ക്കു​റി​ച്ച് ഇ​ന്‍റ​ലി​ജൻ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​മാ​ണ് കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എം​ഡി​എം​എ ല​ഹ​രി വേ​ട്ട​യി​ൽ ക​ലാ​ശി​ച്ച​ത്.​ കൂ​ട്ടാ​ളി​യാ​യ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി സൈ​നു​ൽ ആ​ബി​ദും പി​ടി​യി​ലാ​യി​രു​ന്നു.

പ്ര​തി​ക​ളു​ടെ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ വീ​ടു​ക​ളി​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും കൂ​ടു​ത​ൽ ല​ഹ​രി​മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ല. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ക​ണ്ടെ​ത്താ​ൻ മു​ഴു​വ​ൻ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും പ​രി​ശോ​ധി​ക്കും. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ മൂ​ന്നു കോ​ടി​യോ​ളം വി​ല​വ​രു​ന്ന ല​ഹ​രി​മ​രു​ന്ന് അഞ്ച് ല​ക്ഷം രൂ​പ​യ്ക്കാ​ണ് വാ​ങ്ങി​യ​തെന്നു പ്ര​തി​ക​ൾ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.​

ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​ൻ ഫോ​ൺ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തിനു പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​നെ സ​മീ​പി​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള അ​സി.​എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ബാ​ബു വ​ർ​ഗീ​സ് ​ദീ​പി​ക​ ഡോട്ട്കോമിനോടു പ​റ​ഞ്ഞു.​കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി റി​മാ​ൻ​ഡി​ലാ​യ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.
More in Latest News :