+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് ര​ണ്ടു കോ​വി​ഡ് വാ​ക്സി​നു​ക​ൾ​ക്കു കൂ​ടി അം​ഗീ​കാ​രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ര​ണ്ടു കോ​വി​ഡ് വാ​ക്‌​സി​നു​ക​ള്‍​ക്ക് കൂ​ടി അം​ഗീ​കാ​രം ല​ഭി​ച്ചു. സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ കോ​വോ​ വാ​ക്‌​സി​നും ബ​യോ​ള​ജി​ക്ക​ല്‍ ഇ​യു​ടെ കോ​ര്‍​ബെ​വാ​ക്‌​സി​നു
രാ​ജ്യ​ത്ത് ര​ണ്ടു കോ​വി​ഡ് വാ​ക്സി​നു​ക​ൾ​ക്കു കൂ​ടി അം​ഗീ​കാ​രം
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ര​ണ്ടു കോ​വി​ഡ് വാ​ക്‌​സി​നു​ക​ള്‍​ക്ക് കൂ​ടി അം​ഗീ​കാ​രം ല​ഭി​ച്ചു. സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ കോ​വോ​ വാ​ക്‌​സി​നും ബ​യോ​ള​ജി​ക്ക​ല്‍ ഇ​യു​ടെ കോ​ര്‍​ബെ​വാ​ക്‌​സി​നു​മാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

ഇ​തി​ന് പു​റ​മേ കോ​വി​ഡ് മ​രു​ന്നാ​യ മോ​ള്‍​നു​പി​റ​വി​റി​ന് നി​യ​ന്ത്രി​ത അ​നു​മ​തി ല​ഭി​ച്ച​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ന്‍​സൂ​ഖ് മാ​ണ്ഡ​വ്യ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

ഒമിക്രോൺ വകഭേദം ഭീഷണിയായി വളരുന്നതിനിടയിലാണ് പുതിയ വാക്സിനുകൾക്കും അംഗീകാരം നൽകിയത്. അതേസമയം, അതിവ്യാപനശേഷിയുടെ കോവിഡ് വകഭേദം ഒമിക്രോൺ അതിന്‍റെ തനിനിറം കാണിച്ചു തുടങ്ങി. ദിവസങ്ങൾക്കകം രാജ്യത്തെ ഒമിക്രോൺബാധിതരുടെ എണ്ണം 653 ആയി ഉയർന്നു. ഇ​തി​ല്‍ 186 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

167 രോ​ഗി​ക​ളു​മാ​യി മ​ഹാ​രാ​ഷ്‌ട്ര​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. ആശങ്കാജനകമായി പടരുന്ന ഒമിക്രോൺ രാജ്യത്തു മറ്റൊരു കോവിഡ് തരംഗം സൃഷ്ടിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ മുൻ‌കൂട്ടി കർശന നിയന്ത്രണ നടപടികൾ എടുക്കാൻ കേന്ദ്ര സർക്കാർ ഇതിനകം നിർദേശിച്ചു കഴിഞ്ഞു. രണ്ടാം തരംഗത്തിൽ രാജ്യം നേരിട്ട പ്രതിസന്ധി ഉണ്ടാവാതെ നോക്കാനാണ് മുന്നൊരുക്കങ്ങൾ ത്വരിതപ്പെടുത്താൻ നിർദേശിച്ചിരിക്കുന്നത്.

ഡ​ല്‍​ഹി(165), കേ​ര​ളം(57), തെ​ലു​ങ്കാ​ന(55), ഗു​ജ​റാ​ത്ത്(49), രാ​ജ​സ്ഥാ​ന്‍ (46) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു​ണ്ട്.
More in Latest News :