ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ.എസ്. ഷാനിന്റെ കൊലപാതകത്തിൽ ആർഎസ്എസ് ജില്ലാ പ്രചാരക് അറസ്റ്റിൽ. മലപ്പുറം സ്വദേശി അനീഷാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പ് തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ഷാനിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ആർഎസ്എസ് നേതാക്കൾക്ക് ആലുവ കാര്യാലയത്തിൽ ഒളിത്താവളം ഒരുക്കി എന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം.
ഷാനിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ആർഎസ്എസ് നേതാക്കൾക്ക് ആലുവ കാര്യാലയത്തിൽ ഒളിത്താവളം ഒരുക്കി എന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം.