കോഴിക്കോട്: സംസ്ഥാനത്ത് വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ തെങ്കാശിയിലെ കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി എത്തിക്കുമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. ഇടത്തട്ടുകാരില്ലാതെയാണ് പച്ചക്കറി എത്തിക്കുകയെന്ന് മന്ത്രി കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
കര്‍ഷക ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. തമിഴ്നാടുമായി കരാര്‍ ഉറപ്പിച്ചു. നേരിട്ട് ശേഖരിക്കുന്നതിനാല്‍ ചൂഷണം ഉണ്ടാവില്ല. പച്ചക്കറി വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുത്തുവരികയാണെന്നു മന്ത്രി പറഞ്ഞു.
10 ടണ്‍ തക്കാളി ആന്ധ്രയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ട്. തക്കാളി കൊണ്ടുവരുന്നതിനു ആന്ധ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. 70 ടണ്‍ പച്ചക്കറി പ്രതിദിനം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്നുണ്ട്. നമുക്കാവശ്യമായ പച്ചക്കറി നമ്മള് തന്നെ ഉത്പാദിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.