തിരുവനന്തപുരം: കിഴക്കമ്പലത്ത് പോലീസിനെ ആക്രമിച്ച സംഭവത്തിന്റെ പേരിൽ അതിഥി തൊഴിലാളികളെ ആകെ ഒറ്റപ്പെടുത്തരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണം. ഇന്ത്യയിൽ മെച്ചപ്പെട്ട ക്രമസമാധാന നിലയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കമ്പലം സംഘർഷത്തിൽ കിറ്റക്സ് കമ്പനിയുടെ ഉത്തരവാദിത്വം ഉൾപ്പടെയുള്ള വിഷയങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരട്ടയെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.