കോട്ടയം: അച്ചടക്ക സമിതിയുടെ ഭാഗത്തുനിന്ന് പക്ഷം പിടിച്ചുള്ള തീരുമാനമുണ്ടാകില്ലെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. അച്ചടക്കസമിതി അധ്യക്ഷനായി നിയമിതനായ ശേഷം കോട്ടയത്ത് നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യപരമായി മുന്നോട്ട് പോകുന്ന കോണ്‍ഗ്രസിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നടപടിയിൽ ഉറച്ചു നിൽക്കും. വേഗത്തിൽ നടപടിയെന്നതിന് പ്രാധാന്യം നൽകും. ആർക്കെതിരേ പരാതിയുണ്ടായാലും നടപടി ആവശ്യമെങ്കിൽ എടുക്കും. ഇക്കാര്യത്തിൽ വ്യക്തികളേക്കാൾ പാർട്ടിയുടെ നന്മയിൽ അധിഷ്ഠിതമായിട്ടാകും പ്രവർത്തനം.
തിങ്കളാഴ്ച ചേരുന്ന യോഗത്തിൽ പദവി ഏറ്റെടുത്തശേഷം മറ്റു രണ്ട് അംഗങ്ങളുമായി ചർച്ച ചെയ്ത് കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.