+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാ​ൻ വ​ധം ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ; കൊ​ന്ന​ത് പ്ര​തി​കാ​രം തീ​ർ​ക്കാ​ൻ

ആ​ല​പ്പു​ഴ: എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. ഷാ​നി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് പ്ര​തി​കാ​രം തീ​ർ​ക്കാ​നെ​ന്ന് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്. പ​ട്ട​ണ​ക്കാ​ട്ടെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​നെ കൊ​
ഷാ​ൻ വ​ധം ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ; കൊ​ന്ന​ത് പ്ര​തി​കാ​രം തീ​ർ​ക്കാ​ൻ
ആ​ല​പ്പു​ഴ: എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്. ഷാ​നി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് പ്ര​തി​കാ​രം തീ​ർ​ക്കാ​നെ​ന്ന് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്. പ​ട്ട​ണ​ക്കാ​ട്ടെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​നെ കൊ​ന്ന​തി​നു​ള്ള പ്ര​തി​കാ​ര​മെ​ന്ന് പോ​ലീ​സ് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. ചേ​ർ​ത്ത​ല​യി​ൽ​വ​ച്ചാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ര​ണ്ട് മാ​സം മു​ൻ​പ് ആ​സൂ​ത്ര​ണം തു​ട​ങ്ങി​യി​രു​ന്നു. കൊ​ല​പ്പെ​ടു​ത്താ​ൻ ഏ​ഴം​ഗ സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​രു​ന്നു.

കൊ​ല​യ്ക്കു​ശേ​ഷം സം​ഘാം​ഗ​ങ്ങ​ൾ ര​ണ്ടു ടീ​മാ​യി തി​രി​ഞ്ഞ് ര​ക്ഷ​പ്പെ​ട്ടു. ര​ക്ഷ​പ്പെ​ടാ​നും നേ​താ​ക്ക​ളു​ടെ സ​ഹാ​യം ല​ഭി​ച്ചി​രു​ന്നു. കേ​സി​ൽ 16 പ്ര​തി​ക​ളാ​ണ് ഉ​ള്ള​തെ​ന്നും റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കഴിഞ്ഞ ദിവസം ഷാ​നി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തിയിരുന്നു. മ​ണ്ണ​ഞ്ചേ​രി ഒ​റ്റ​ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ അ​തു​ൽ ഒ.​എ​സ് വ​യ​സ് (27), ആ​ര്യാ​ട്‌ തൈ​വെ​ളി വീ​ട്ടി​ൽ ‌വി​ഷ്ണു(28), ആ​ര്യാ​ട് കി​ഴ​ക്കേ​വേ​ലി​യ​ക​ത്ത് ഡി. ​ധ​നേ​ഷ് (25), മാ​രാ​രി​ക്കു​ളം തെ​ക്ക് കാ​ടു​വെ​ട്ടി​യി​ൽ കെ.​യൂ. അ​ഭി​മ​ന്യൂ (27), മ​ണ്ണ​ഞ്ചേ​രി കു​ന്നു​മ്മേ​ൽ വെ​ളി വീ​ട്ടി​ൽ കെ.​യു. സ​ന​ന്ദ് (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
More in Latest News :