+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​സാ​മി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ത​ട​സ​പ്പെ​ടു​ത്തി തീ​വ്ര​ഹി​ന്ദു​ത്വ വാ​ദി​ക​ൾ

ഗോ​ഹ​ട്ടി: ആ​സാ​മി​ൽ തീ​വ്ര​ഹി​ന്ദു​ത്വ വാ​ദി​ക​ൾ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തി. സി​ൽ​ച്ചാ​റി​ലെ പ​ള്ളി​യി​ൽ ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. പ​
ആ​സാ​മി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ത​ട​സ​പ്പെ​ടു​ത്തി തീ​വ്ര​ഹി​ന്ദു​ത്വ വാ​ദി​ക​ൾ
ഗോ​ഹ​ട്ടി: ആ​സാ​മി​ൽ തീ​വ്ര​ഹി​ന്ദു​ത്വ വാ​ദി​ക​ൾ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തി. സി​ൽ​ച്ചാ​റി​ലെ പ​ള്ളി​യി​ൽ ബ​ജ്റം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. പ​ള്ളി​യു​ടെ അ​ക​ത്ത് ബ​ലം​പ്ര​യോ​ഗി​ച്ച് പ്ര​വേ​ശി​ച്ച അ​ക്ര​മി​ക​ൾ വി​ശ്വാ​സി​ക​ളെ ഭീഷണിപ്പെടുത്തി.

ക്രി​സ്ത്യാ​നി​ക​ൾ ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കു​ന്ന​തി​ൽ ത​ങ്ങ​ൾ​ക്ക് പ്ര​ശ്ന​മി​ല്ലെ​ന്നും എ​ന്നാ​ൽ ഹി​ന്ദു​ക്ക​ളെ അ​തി​ന് അ​നു​വ​ദി​ക്കി​ല്ലെ​ന്ന​നും അ​ക്ര​മി​ക​ൾ ഭീ​ഷ​ണി​മു​ഴ​ക്കി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രും പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും അ​തു​കൊ​ണ്ട് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ന​ട​ന്ന​ത് ചെ​റി​യ​കാ​ര്യ​മാ​ണെ​ന്നും അ​തി​നാ​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും പ​റ​ഞ്ഞ് പോ​ലീ​സ് സം​ഭ​വ​ത്തെ നി​സാ​ര​വ​ൽ​ക്ക​രി​ച്ചു.

"ഞ​ങ്ങ​ൾ ക്രി​സ്മ​സി​ന് എ​തി​ര​ല്ല. ക്രി​സ്ത്യാ​നി​ക​ൾ മാ​ത്രം ക്രി​സ്മ​സ് ആ​ഘോ​ഷി​ക്ക​ട്ടെ. ഹി​ന്ദു ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും ക്രി​സ്മ​സ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഞ​ങ്ങ​ൾ എ​തി​രാ​ണ്. ഇ​ന്ന് ഹി​ന്ദു​ക്ക​ളു​ടെ തു​ള​സി ദി​വ​സ് ആ​യി​രു​ന്നു. പ​ക്ഷേ ആ​രും ആ​ഘോ​ഷി​ച്ചി​ല്ല. ഇ​ത് ഞ​ങ്ങ​ളു​ടെ വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്നു... എ​ല്ലാ​വ​രും പ​റ​യു​ന്നു. ക്രി​സ്മ​സ് ആ​ശം​സ​ക​ൾ. ഇ​ങ്ങ​നെ​പോ​യാ​ൽ ന​മ്മു​ടെ മ​തം എ​ങ്ങ​നെ നി​ല​നി​ൽ​ക്കും?. അ​ക്ര​മി​ക​ളി​ൽ ഒ​രാ​ൾ ഓ​ൺ​ലൈ​നി​ൽ പ്ര​ച​രി​ച്ച ഒ​രു വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് നി​ര​വ​ധി അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. എ​ങ്കി​ലും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ല.
More in Latest News :