കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കിറ്റെക്സ് എംഡി സാബു എം. ജേക്കബ്. കിറ്റക്സ് പരിസരത്തെ അക്രമം യാദൃച്ഛികമാണെന്നും അക്രമികള്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇരുവിഭാഗം തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. തടയാനെത്തിയ സുരക്ഷാജീവനക്കാരനെയും അവര്‍ ആക്രമിച്ചു. അക്രമം കൈവിട്ടപ്പോഴാണ് പോലീസിനെ വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരിഉപയോഗത്തെ മാനേജ്മെന്റ് പ്രോത്സാഹിപ്പിക്കുന്നില്ല. മറിച്ചുള്ള ആരോപണം അടിസ്ഥാനരഹിതമാണ്. കമ്പനി അടച്ചു പൂട്ടാന്‍ രാഷ്ട്രിയക്കാര്‍ നടത്തുന്ന പ്രചാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കസ്റ്റഡിയിലെടുത്തിരിക്കുന്നവര് എല്ലാവരും പ്രതികളല്ല. മുപ്പതോളം പേരാണ് അക്രമം നടത്തിയത്. കുറ്റവാളികളെ സംരക്ഷിക്കില്ലെന്നും കിറ്റെക്സ് എംഡി അറിയിച്ചു.