ശ്രീനഗർ: ജമ്മുകാഷ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. അനന്തനാഗിലെ ശ്രീഗുഫ്വാരയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ജമ്മു ആന്‍ഡ് കാഷ്മീര്‍ എന്ന നിരോധിത സംഘടനയിലെ ഫഹീം ഭട്ട് എന്നയാളെയാണ് വധിച്ചത്. ബിജ്ബെഹ്റ പോലീസ് സ്റ്റേഷനിലെ എഎസ്ഐയുടെ കൊലപാതകത്തില്‍ പങ്കുള്ളയാളാണ് ഫഹീം ഫട്ട്. കടിപ്പോര സ്വദേശിയാണ് ഇയാള്‍.