+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലു​ധി​യാ​ന സ്ഫോ​ട​ന കേ​സി​ൽ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ൽ

ദി​ല്ലി: ലു​ധി​യാ​ന സ്ഫോ​ട​ന കേ​സി​ൽ പോ​ലീ​സി​ന്‍റെ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ൽ. കൊ​ല്ല​പ്പെ​ട്ട മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഗ​ഗ​ൻ ദീ​പി​ന്‍റെ ല​ക്ഷ്യം രേ​ഖ​ക​ൾ ന​ശി​പ്പി​ക്ക​ലാ​യി​രു​ന്നു​വെ​ന്നാ​ണ് ക​
ലു​ധി​യാ​ന സ്ഫോ​ട​ന കേ​സി​ൽ  നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ൽ
ദി​ല്ലി: ലു​ധി​യാ​ന സ്ഫോ​ട​ന കേ​സി​ൽ പോ​ലീ​സി​ന്‍റെ നി​ർ​ണാ​യ​ക ക​ണ്ടെ​ത്ത​ൽ. കൊ​ല്ല​പ്പെ​ട്ട മു​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഗ​ഗ​ൻ ദീ​പി​ന്‍റെ ല​ക്ഷ്യം രേ​ഖ​ക​ൾ ന​ശി​പ്പി​ക്ക​ലാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ശ​രീ​ര​ത്തി​ൽ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ കെ​ട്ടി​വ​ച്ചാ​ണ് ഗ​ഗ​ൻ​ദീ​പ് കോ​ട​തി​യി​ലേ​ക്ക് എ​ത്തി​യ​ത്. പോ​ലീ​സി​ന്‍റെ കൈ​യ്യി​ൽ പെ​ടാ​തെ അ​ക​ത്ത് ക​ട​ന്ന ഇ​യാ​ൾ ശു​ചി​മു​റി​യി​ൽ വെ​ച്ച് ബോം​ബി​ന്‍റെ ഫ്യൂ​സ് പ​രി​ശോ​ധി​ക്കുന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ ബോം​ബ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ ത​നി​ക്കെ​തി​രാ​യ രേ​ഖ​ക​ൾ ന​ശി​പ്പി​ക്ക​ലാ​യി​രു​ന്നു ഉ​ദ്ദേ​ശ്യം. എ​ന്നാ​ൽ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തും മു​ൻ​പ് ത​ന്നെ അ​ബ​ദ്ധ​ത്തി​ൽ ബോം​ബ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ ഗ​ഗ​ൻ​ദീ​പി​നെ സ​ഹാ​യി​ച്ച​വ​രെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യ​താ​യി പ​ഞ്ചാ​ബ് പോ​ലീ​സ് അ​റി​യി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ​ഗ​ൻ ദീ​പി​ന്‍റെ പെ​ൺ​സു​ഹൃ​ത്തി​നെ​യും സ​ഹോ​ദ​ര​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. കേ​സി​ൽ കൂ​ടൂ​ത​ൽ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും.
More in Latest News :