ഗുരുഗ്രാം: ഗുരുഗ്രാമിൽ ക്രിസ്മസ് പ്രാർഥനയ്ക്കിടെ പള്ളിയിൽ ഹിന്ദുത്വ തീവ്രവാദികളുടെ അതിക്രമം. പട്ടൗഡിയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. പള്ളി വളപ്പിൽ കയറിയ ഒരു സംഘമാളുകൾ ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ് എന്നീ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ഇവർ ഗായകസംഘത്തെ തള്ളിയിടുകയും മൈക്ക് തട്ടിയെടുക്കുകയും ചെയ്തു. പള്ളിക്ക് ചുറ്റും സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. ഇത് പ്രാർത്ഥിക്കാനും മതാനുഷ്ഠാനത്തിനുമുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാൾ പ്രതികരിച്ചു.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പോലീസിന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പട്ടൗഡി സ്റ്റേഷൻ ഹൗസ് ഓഫീസർ അമിത് കുമാർ പറഞ്ഞു. അതിക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.