കൊച്ചി: പോലീസിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. തൃക്കാക്കര പോലീസ് ആണ് ഇവരെ പിടികൂടിയത്.
യുവാവിനെ മർദിച്ച കേസിൽ അറസ്റ്റിലായ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് പോലീസിനെ ഭീഷണിപ്പെടുത്തുന്ന തരത്തിൽ വീഡിയോ ചിത്രീകരിച്ചത്. പിടിച്ച് അകത്തിട്ടാൽ പോലീസിന്റെ കുടുംബത്ത് കേറി നിരങ്ങുമെന്ന സിനിമ ഡയലോഗും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.
കഴിഞ്ഞ 12-ാം തീയതി രാത്രി മുണ്ടംപാലം സ്വദേശി റാഫിയെ മർദിച്ച കേസിൽ അറസ്റ്റിലായ പ്രതികളാണ് ജാമ്യത്തിലിറങ്ങിയപ്പോൾ വീഡിയോ ചിത്രീകരിച്ചത്. തൃക്കാക്കര പോലീസ് സ്റ്റേഷന്റെ വരാന്തയിലും പുറത്തുമായി ചിത്രീകരിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.
യുവാക്കൾക്കെതിരെ പോലീസിനെ ഭീഷണിപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.