ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ആർഎസ്എസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. മണ്ണഞ്ചേരി ഒറ്റകണ്ടത്തിൽ വീട്ടിൽ അതുൽ ഒ.എസ് വയസ് (27), ആര്യാട് തൈവെളി വീട്ടിൽ വിഷ്ണു(28), ആര്യാട് കിഴക്കേവേലിയകത്ത് ഡി. ധനേഷ് (25), മാരാരിക്കുളം തെക്ക് കാടുവെട്ടിയിൽ കെ.യൂ. അഭിമന്യൂ (27), മണ്ണഞ്ചേരി കുന്നുമ്മേൽ വെളി വീട്ടിൽ കെ.യു. സനന്ദ് (36) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ കൃത്യത്തിൽ നേരിട്ട് പങ്കാളികളായവരാണ്. കേസില്‍ ആദ്യമായാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ളവര്‍ പോലീസ് പിടിയിലാകുന്നത്.
ഇതുവരെ 13 പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൊലപാതകത്തിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് എഡിജിപി വിജയ് സാക്കറെ അറിയിച്ചു.