കൊച്ചി: പി.വി അൻവർ എംഎൽഎ കൈവശം വച്ചിരിക്കുന്ന അനധികൃത ഭൂമി തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. ഭൂപരിധി ലംഘിച്ച് അൻവറും കുടുംബവും കൈവശം വച്ചിരിക്കുന്ന ഭൂമിയാണ് ഏറ്റെടുക്കണമെന്ന് കോടതി നിർദേശിച്ചിരിക്കുന്നത്.
ഏറ്റെടുക്കാൻ സാവകാശം തേടി താമരശേരി ലാൻഡ് ബോർഡ് ചെയർമാൻ നൽകിയ അപേക്ഷ കോടതി തള്ളി. ജനുവരി നാലിന് കേസ് പരിഗണിക്കുന്നതിനു മുൻപേ നടപടി പൂർത്തിയാക്കണമെന്നും ജസ്റ്റീസ് രാജ വിജയരാഘവൻ ഉത്തരവിട്ടു.