+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷാ​ൻ വ​ധം: ആ​ർ​എ​സ്എ​സ് കൊ​ല​യാ​ളി​ക​ൾ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​എ​സ് ഷാ​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ കൂ​ടി പി​ടി​യി​ൽ. മ​ണ്ണാ​ഞ്ചേ​രി സ്വ​ദേ​ശി അ​തു​ല്‍,
ഷാ​ൻ വ​ധം: ആ​ർ​എ​സ്എ​സ് കൊ​ല​യാ​ളി​ക​ൾ പി​ടി​യി​ൽ
ആ​ല​പ്പു​ഴ: എ​സ്ഡി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​എ​സ് ഷാ​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ കൂ​ടി പി​ടി​യി​ൽ. മ​ണ്ണാ​ഞ്ചേ​രി സ്വ​ദേ​ശി അ​തു​ല്‍, ജി​ഷ്ണു, അ​ഭി​മ​ന്യു, വി​ഷ്ണു, അ​ന​ന്ത്‌ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്‌.

ഇ​വ​രി​ൽ നാ​ല് പേ​ർ കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ത്ത​വ​രാ​ണ്. ഒ​രാ​ൾ ഗൂ​ഡാ​ലോ​ച​ന​യി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളു​മാ​ണ്. ഷാ​ന്‍ വ​ധ​ക്കേ​സി​ൽ കു​റ്റ​കൃ​ത്യ​ത്തി​ല്‍ നേ​രി​ട്ട് പ​ങ്കു​ള്ള പ്ര​തി​ക​ള്‍ ക​സ്റ്റ​ഡി​യി​ലാ​കു​ന്ന​ത് ആ​ദ്യ​മാ​ണ്.

കൊ​ല​യാ​ളി സം​ഘ​ത്തി​ന് ര​ക്ഷ​പ്പെ​ടാ​ന്‍ ആം​ബു​ല​ന്‍​സ് വാ​ഹ​നം ഒ​രു​ക്കി​യ ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ഖി​ല​ട​ക്കം നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു. കൊ​ല​യാ​ളി​ക​ളെ​ത്തി​യ കാ​ര്‍ സം​ഘ​ടി​പ്പി​ച്ച് ന​ല്‍​കി​യ രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നെ​യും ര​തീ​ഷി​നെ​യും പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി​യി​ല്‍​വ​ച്ചാ​ണ് ഷാ​ന്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ഷാ​ന്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് പി​ന്നി​ല്‍​നി​ന്ന് ഇ​ടി​ച്ചു​വീ​ഴ്ത്തി​യ ശേ​ഷം കാ​റി​ലെ​ത്തി​യ സം​ഘം വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷാ​നി​നെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.
More in Latest News :