+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ൽ സു​ഗ​ന്ധ​വ്യാ​പാ​രി​യു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ റെ​യ്ഡ്; 150 കോ​ടി​യി​ലേ​റെ ക​ണ്ടെ​ടു​ത്തു

കാ​ൺ​പു​ർ: ആ​ദാ​യ നി​കു​തി വ​കു​പ്പി​നെ ക​ബ​ളി​പ്പി​ച്ച് കോ​ടി​ക​ൾ ത​ട്ടി​യ സു​ഗ​ന്ധ​വ്യാ​പാ​രി​യു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ റെ​യ്ഡ്. കാ​ൺ​പൂ​ർ സ്വ​ദേ​ശി​യാ​യ പി​യു​ഷ് ജെ​യി​നി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​
യു​പി​യി​ൽ സു​ഗ​ന്ധ​വ്യാ​പാ​രി​യു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ റെ​യ്ഡ്; 150 കോ​ടി​യി​ലേ​റെ ക​ണ്ടെ​ടു​ത്തു
കാ​ൺ​പു​ർ: ആ​ദാ​യ നി​കു​തി വ​കു​പ്പി​നെ ക​ബ​ളി​പ്പി​ച്ച് കോ​ടി​ക​ൾ ത​ട്ടി​യ സു​ഗ​ന്ധ​വ്യാ​പാ​രി​യു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ റെ​യ്ഡ്. കാ​ൺ​പൂ​ർ സ്വ​ദേ​ശി​യാ​യ പി​യു​ഷ് ജെ​യി​നി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ന്ന റെ​യ്ഡി​ൽ 150 ലേ​റെ കോ​ടി രൂ​പ ക​ണ്ടെ​ത്തി.

ക​ണ്ടെ​ടു​ത്ത പ​ണ​ത്തി​ൽ ഇ​നി​യും ഒ​രു​പാ​ട് എ​ണ്ണി​ത്തീ​ർ​ക്കാ​നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​ല​മാ​ര​ക​ളി​ൽ കെ​ട്ടു​ക​ളാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന നോ​ട്ടു​ക​ളു​ടെ ചി​ത്ര​ങ്ങ​ളും ആ​ദാ​യ നി​കു​തി, ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണം എ​ണ്ണു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.

വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച റെ​യ്ഡ് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ജെ​യി​നി​ന്‍റ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മും​ബൈ​യി​ലേ​യും ഗു​ജ​റാ​ത്തി​ലേ​യും സ്ഥാ​പ​ന​ങ്ങ​ളി​ലും സ​മാ​ന രീ​തി​യി​ൽ റെ​യ്ഡ് തു​ട​രു​ക​യാ​ണ്.

നി​കു​തി വെ​ട്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു ആ​ദ്യം പി​യു​ഷ് ജെ​യി​നി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ പ​ണം ക​ണ്ടെ​ടു​ത്ത​തോ​ടെ ആ​ദാ​യ നി​കു​തി വ​കു​പ്പും ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം റെ​യ്ഡി​ൽ പ​ങ്കാ​ളി​ക​ളാ​കു​ക​യാ​യി​രു​ന്നു.

ഇ​ല്ലാ​ത്ത ക​മ്പ​നി​ക​ളു​ടെ പേ​രി​ൽ വ്യാ​ജ ഇ​ൻ​വോ​യി​സ് ഉ​ണ്ടാ​ക്കി ഇ​ട​പാ​ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി ക​മ്പ​നി നി​കു​തി വെ​ട്ടി​ച്ചു എ​ന്നാ​ണ് ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി​യ​ത്.

200 ഇ​ൻ​വോ​യി​സു​ക​ളി​ലാ​യി​ട്ടാ​ണ് ഇ​ട​പാ​ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 50,000ത്തോ​ളം രൂ​പ​യാ​ണ് ഓ​രോ ഇ​ൻ​വോ​യി​സി​ലും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.
More in Latest News :