+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ കൊ​ല​പാ​ത​ക​ങ്ങ​ൾ; പോ​ലീ​സി​ന് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ കൊ​ല​പാ​ത​ക​ങ്ങ​ളി​ലെ യ​ഥാ​ർ​ത്ഥ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു​വെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് വീ​ഴ്ച സം​ഭ​വി​ച്ചി​ല്ല. കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണ
ആ​ല​പ്പു​ഴ കൊ​ല​പാ​ത​ക​ങ്ങ​ൾ; പോ​ലീ​സി​ന് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ലെ കൊ​ല​പാ​ത​ക​ങ്ങ​ളി​ലെ യ​ഥാ​ർ​ത്ഥ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞു​വെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് വീ​ഴ്ച സം​ഭ​വി​ച്ചി​ല്ല. കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. പ്ര​തി​ക​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും ര​ക്ഷ​പെ​ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ​യി​ൽ കൊ​ല്ല​പ്പെ​ട്ട ബി​ജെ​പി നേ​താ​വ് ര​ഞ്ജി​ത് ശ്രീ​നി​വാ​സി​ന്‍റെ ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ര​ഞ്ജി​ത്തി​ന്‍റെ കൊ​ല​പാ​ത​ത്തി​ന് കാ​ര​ണ​മാ​യ പ്ര​തി​ക​ൾ ലോ​ക​ത്തെ എ​വി​ടെ​പ്പോ​യാ​ലും പി​ടി​ക്കു​മെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ൻ വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ൽ ഭീ​ക​ര സം​ഘ​ട​ന​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സാ​മൂ​ഹ്യപ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ മ​റ​ന്നു​കൊ​ണ്ട് വ​ർ​ഗീ​യ ചേ​രി​തി​രി​വ് ല​ക്ഷ്യ​മി​ട്ടാ​ണ് അ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​നാ​യി വ​ള​രെ ആ​സൂ​ത്രി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന, പ​രി​ശീ​ല​നം ല​ഭി​ച്ച ആ​ളു​ക​ളു​ണ്ടെ​ന്നും ഇ​വ​രെ വേ​രോ​ടെ പി​ഴു​തെ​റി​യ​ണ​മെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.
More in Latest News :