ധാക്ക: ബംഗ്ലാദേശില്‍ കപ്പലിന് തീപിടിച്ച് 37 പേര് മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. ധാക്കയിൽ നിന്ന് 250 കിലോമീറ്റർ തെക്ക് ജാലകത്തിക്ക് സമീപമാണ് ദുരന്തം നടന്നത്.
ഇതുവരെ 37 മൃതദേഹങ്ങൾ കണ്ടെടുത്തു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. തീപിടുത്തത്തിൽ നിന്നും രക്ഷപെടാൻ കടലിലേക്ക് ചാടിയവരും മുങ്ങിമരിച്ചുവെന്ന് അധികൃതർ അറിയിച്ചു.
എഞ്ചിൻ റൂമിൽ നിന്നാണ് തീ പടർന്നത്. 310 പേരെ വഹിക്കാൻ കഴിയുന്ന കപ്പലിൽ 500 പേരോളം ഉണ്ടായിരുന്നു. അവരിൽ പലരും വീട്ടിലേക്കു പോകുന്നവരായിരുന്നു. അപകടത്തിൽ പൊള്ളലേറ്റ 100 പേരെ ബാരിസലിലെ ആശുപത്രികളിലേക്ക് അയച്ചുവെന്നും അധികൃതർ വ്യക്തമാക്കി.