+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​ണ​യി​ച്ചു വി​വാ​ഹം ചെ​യ്തു; പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ യു​വാ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചു

ന്യൂ​ഡ​ൽ​ഹി: പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​തി​ൽ കു​പി​ത​രാ​യ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ യു​വാ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചു. ഡ​ൽ​ഹി​യി​ലെ ര​ജൗ​രി ഗാ​ർ​ഡ​ൻ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ബു​ധ​ന
പ്ര​ണ​യി​ച്ചു വി​വാ​ഹം ചെ​യ്തു; പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ യു​വാ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചു
ന്യൂ​ഡ​ൽ​ഹി: പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​തി​ൽ കു​പി​ത​രാ​യ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ യു​വാ​വി​ന്‍റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചു. ഡ​ൽ​ഹി​യി​ലെ ര​ജൗ​രി ഗാ​ർ​ഡ​ൻ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം.

യു​വാ​വി​നെ സ​ഫ്ഗ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്. 23കാ​ര​നാ​യ യു​വാ​വും 20കാ​രി​യാ​യ പെ​ൺ​കു​ട്ടി​യും ത​മ്മി​ൽ ര​ണ്ടു​വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ബ​ന്ധ​ത്തെ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ എ​തി​ർ​ത്തി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് ഇ​രു​വ​രും ഒ​ളി​ച്ചു​പോ​യി ജ​യ്പു​രി​ലെ​ത്തി ക​ല്യാ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. വി​വാ​ഹ​ശേ​ഷം ഇ​രു​വ​രും ഡ​ൽ​ഹി​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി.

എ​ന്നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം യു​വാ​വി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും പി​ന്നീ​ട് ജ​ന​നേ​ന്ദ്രി​യം മു​റി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട‌​ർ​ന്ന് സാ​ഗ​ർ​പു​ർ മേ​ഖ​ല​യി​ൽ യു​വാ​വി​നെ ഉ​പേ​ക്ഷി​ച്ച ശേ​ഷം അ​ക്ര​മി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ര​ജൗ​രി ഗാ​ർ​ഡ​ൻ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.
More in Latest News :