+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റഷ്യ- യുക്രെയ്ൻ വെടിനിർത്തൽ പുനരാരംഭിക്കും

കീ​​​വ്: കി​​​ഴ​​​ക്ക​​​ൻ യു​​​ക്രെ​​​യ്നി​​​ലെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ധാ​​​ര​​​ണ പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ യു​​​ക്രെ​​​യ്നും റ​​​ഷ്യ​​​യും സ​​​മ്മ​​​തി​​​ച്ചു. റ​​​ഷ്യ​​​ൻ പി​​​ന്തു​​​ണ​​​
റഷ്യ- യുക്രെയ്ൻ വെടിനിർത്തൽ പുനരാരംഭിക്കും
കീ​​​വ്: കി​​​ഴ​​​ക്ക​​​ൻ യു​​​ക്രെ​​​യ്നി​​​ലെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ധാ​​​ര​​​ണ പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ൻ യു​​​ക്രെ​​​യ്നും റ​​​ഷ്യ​​​യും സ​​​മ്മ​​​തി​​​ച്ചു. റ​​​ഷ്യ​​​ൻ പി​​​ന്തു​​​ണ​​​യോ​​​ടെ കി​​​ഴ​​​ക്ക​​​ൻ യു​​​ക്രെ​​​യ്ൻ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന വി​​​മ​​​ത​​​രും ധാ​​​ര​​​ണ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. യൂ​​​റോ​​​പ്യ​​​ൻ സു​​​ര​​​ക്ഷാ സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ട​​​ന​​​യാ​​​യ ഒ​​​എ​​​സ്‌​​​സി​​​ഇ ആ​​​ണ് ഇ​​​തി​​​നു മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ച്ച​​​ത്.

യു​​​ക്രെ​​​യ്നി​​​ൽ അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്താ​​​ൻ റ​​​ഷ്യ സൈ​​​നി​​​ക ഒ​​​രു​​​ക്കം ന​​​ട​​​ത്തു​​​ന്നു​​​വെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​ണു വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം.
കി​​​ഴ​​​ക്ക​​​ൻ യു​​​ക്രെ​​​യ്നി​​​ലെ വി​​​മ​​​ത​​​രു​​​മാ​​​യി യു​​​ക്രെ​​​യ്ൻ സേ​​​ന ഏ​​​ഴു വ​​​ർ​​​ഷ​​​മാ​​​യി പോ​​​രാ​​​ട്ട​​​ത്തി​​​ലാ​​​ണ്. 14,000 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. 2020 ജൂ​​​ലൈ​​​യി​​​ലാ​​ണു വെ​​​ടി​​​നി​​​ർ​​​ത്ത​​​ലു​​​ണ്ടാ​​​യ​​​ത്. വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ലം​​​ഘ​​​ന​​​ങ്ങ​​​ൾ അ​​​ടു​​​ത്തി​​​ടെ വ​​​ർ​​​ധി​​​ച്ചി​​​രു​​​ന്നു.

ജ​​​നു​​​വ​​​രി​​​ അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ റ​​​ഷ്യ അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്തി​​​യേ​​​ക്കു​​​മെ​​​ന്നാ​​ണു യു​​​ക്രെ​​​യ്ൻ നേ​​​ര​​​ത്തേ പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള​​​ത്. യു​​​ക്രെ​​​യ്നെ നാ​​​റ്റോ സൈ​​​നി​​​ക സ​​​ഖ്യ​​​ത്തി​​​ൽ ചേ​​​ർ​​​ക്കാ​​​നു​​​ള്ള ആ​​​ലോ​​​ച​​​ന​​​യാ​​​ണു റ​​​ഷ്യ​​​യെ പ്ര​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഒ​​​രു ല​​​ക്ഷം പ​​​ട്ടാ​​​ള​​​ക്കാ​​​രെ റ​​​ഷ്യ അ​​​തി​​​ർ​​​ത്തി​​​യി​​​ലേ​​​ക്കു നീ​​​ക്കി​​​യെ​​​ന്നാ​​ണു റി​​​പ്പോ​​​ർ​​​ട്ട്. റ​​​ഷ്യ ഇ​​​തു നി​​​ഷേ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.
More in Latest News :