തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ഇന്ന് രാത്രിയാണ് കുടുംബത്തോടൊപ്പം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
ക്ഷേത്രത്തിലെത്തിയ രാഷ്ട്രപതിയെ ഭാരവാഹികൾ സ്വീകരിച്ചു. ബുധനാഴ്ച കൊച്ചിയിലെത്തിയ രാംനാഥ് കോവിന്ദ് ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തെത്തിയത്. ഇന്ന് രാജ്ഭവനിൽ തങ്ങുന്ന രാഷ്ട്രപതി വെള്ളിയാഴ് രാവിലെ ഡൽഹിക്ക് മടങ്ങും.