മംഗളൂരു: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായി ആരോപിച്ച് യുവാവിനെ ക്രെയിനില്‍ തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചു. മംഗളൂരു ബന്ദര്‍ തുറമുഖത്തെ മത്സ്യത്തൊഴിലാളിയായ ആന്ധ്രാ സ്വദേശി വൈല ഷിനുവിനാണ് ക്രൂരമായ മര്‍ദനമേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കൊപ്പം ജോലിചെയ്യുന്ന മത്സ്യത്തൊഴിലാളികളായ കൊണ്ടൂര്‍ പോളയ്യ (23), ആവുല രാജ്കുമാര് (26), കാടാങ്കരി മനോഹര്‍ (21), വുതുകോരി ജലയ്യ (30), കര്‍പ്പിങ്കരി രവി (27), ഗോവിന്ദയ്യ (47) എന്നിവരെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ഇവരും ആന്ധ്രാപ്രദേശില്‍നിന്നു ള്ളവരാണ്.
കൂട്ടത്തിലൊരാളുടെ മൊബൈല്‍ ഫോണ്‍ കാണാതെ വന്നതിനെത്തുടര്‍ന്നാണ് ഷിനുവിനെ സംശയിച്ച് മര്‍ദിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാ ധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. മര്ദിച്ചവര്തന്നെയാണ് വീഡിയോ പകര്‍ത്തിയതെന്ന് കരുതുന്നു.