മുംബൈ: മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി ആദിത്യ താക്കറെയെ ഭീഷണിപ്പെടുത്തിയ ആളെ ബംഗളൂരുവിൽ നിന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ജയ്സിംഗ് രജ്പുത് എന്ന ആളാണ് അറസ്റ്റിലായത്. മുംബൈ ക്രൈംബ്രാഞ്ചിന്റെ സൈബർ സംഘമാണ് ഇയാളെ പിടികൂടിയത്.
ഡിസംബർ എട്ടിന് ആദിത്യ താക്കറെയെ രജ്പുത് വിളിച്ചിരുന്നു. പിന്നീട് ഇയാൾ മന്ത്രിക്ക് ഭീഷണി സന്ദേശം അയക്കുകയും ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകൻകൂടിയായ ആദിത്യ താക്കറെ പരിസ്ഥിതി, ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു.