തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പെൻഷൻ വിതരണത്തിനായി 146 കോടി രൂപ നൽകാൻ ധനവകുപ്പ് തീരുമാനം. സഹകരണ ബാങ്കുകളിൽനിന്ന് കടമെടുത്താണ് ഈ പണം നൽകുന്നത്.
ഇതിന് പുറമെ കെഎസ്ആർടിസിയ്ക്ക് മുന്പ് നൽകിയതു കൂടാതെ പ്രത്യേക സാന്പത്തിക സഹായമായി 15 കോടി രൂപ നൽകാൻ തീരുമാനിച്ചതായും ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരത്തിലായിരുന്നു. ഡിസംബർ 19 മുതലാണ് സമരം തുടങ്ങിയത്. നവംബർ മാസത്തെ പെൻഷൻ വിതരണം ചെയ്യാത്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധം.