കൊച്ചി: കേരള ബാർ കൗൺസിൽ അഴിമതിയിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. തലശേരി ബാർ കൗൺസിൽ പ്രസിഡന്റായിരുന്ന സിജി അരുൺ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
ഒരു മാസത്തിനുള്ളിൽ അന്വേഷണം കൈമാറാൻ ഡിജിപിക്ക് കോടതി നിർദേശം നൽകി. അഭിഭാഷക വെൽഫയർ ഫണ്ടിൽ നിന്ന് വ്യാജരേഖകൾ ഉപയോഗിച്ച് ഏഴ് കോടി രൂപ തട്ടിയെടുത്തെന്ന് കണ്ടെത്തിയിരുന്നു. 2007 മുതലുള്ള കണക്കുകൾ ഓഡിറ്റ് ചെയ്തിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.