+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൊ​ബൈ​ൽ ചാ​റ്റിം​ഗിനെച്ചൊല്ലി ത​ർ​ക്കം; യുവാവ് കൊല്ലപ്പെട്ടു

ക​ണ്ണൂ​ർ: മൊ​ബൈ​ൽ ചാ​റ്റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. ക​ണ്ണൂ​ർ മാ​ട്ടൂ​ൽ സ്വ​ദേ​ശി കെ. ​ഹി​ഷാം (28) ആ​ണ് മ​രി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഹി​ഷാ​മി​
മൊ​ബൈ​ൽ ചാ​റ്റിം​ഗിനെച്ചൊല്ലി ത​ർ​ക്കം; യുവാവ് കൊല്ലപ്പെട്ടു
ക​ണ്ണൂ​ർ: മൊ​ബൈ​ൽ ചാ​റ്റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ചു. ക​ണ്ണൂ​ർ മാ​ട്ടൂ​ൽ സ്വ​ദേ​ശി കെ. ​ഹി​ഷാം (28) ആ​ണ് മ​രി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ൽ ഹി​ഷാ​മി​ന്‍റെ സു​ഹൃ​ത്തി​നു പ​രി​ക്കേ​റ്റു.

ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ മാ​ട്ടൂ​ൽ സൗ​ത്ത് ഫി​ഷ​ർ​മെ​ൻ കോ​ള​നി​ക്ക് സ​മീ​പ​ത്ത് വ​ച്ചാ​ണ് ഹി​ഷാ​മി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും കു​ത്തേ​റ്റ​ത്. സാ​ജി​ദ് എ​ന്ന​യാ​ളാ​ണ് ആ​ക്ര​മി​ച്ച​ത്.

പ​രി​ക്കേ​റ്റ ഷ​ക്കീ​ബ് ചെ​റു​കു​ന്ന് സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഹി​ഷാ​മി​ന്‍റെ സ​ഹോ​ദ​ര​ൻ ഇ​ർ​ഫാ​ന് മാ​ട്ടൂ​ൽ സൗ​ത്തി​ൽ​വ​ച്ച് മ​ർ​ദ​ന​മേ​റ്റി​രു​ന്നു. സം​ഭ​വം ന​ട​ന്ന പ്ര​ദേ​ശ​ത്ത് പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് ക്യാം​പ് ചെ​യ്യു​ന്നു​ണ്ട്. സാ​ജി​ദി​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​ങ്ങി.
More in Latest News :