+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ്രൈ​വിം​ഗി​നി​ടെ ഗെ​യിം ക​ളി​ക്കാ​നു​ള്ള സൗ​ക​ര്യം; ടെ​സ്‌​ല​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണം

ന്യൂ​യോ​ർ​ക്ക്: വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ ട​ച്ച്‌​സ്‌​ക്രീ​നി​ൽ വീ​ഡി​യോ ഗെ​യി​മു​ക​ൾ ക​ളി​ക്കാ​ൻ ഡ്രൈ​വ​ർ​മാ​രെ അ​നു​വ​ദി​ക്കു​ന്നെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നു വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ടെ​സ്
ഡ്രൈ​വിം​ഗി​നി​ടെ ഗെ​യിം ക​ളി​ക്കാ​നു​ള്ള സൗ​ക​ര്യം; ടെ​സ്‌​ല​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണം
ന്യൂ​യോ​ർ​ക്ക്: വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ടെ ട​ച്ച്‌-​സ്‌​ക്രീ​നി​ൽ വീ​ഡി​യോ ഗെ​യി​മു​ക​ൾ ക​ളി​ക്കാ​ൻ ഡ്രൈ​വ​ർ​മാ​രെ അ​നു​വ​ദി​ക്കു​ന്നെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നു വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ടെ​സ്‌​ല​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് യു​എ​സ്. ട​ച്ച് സ്ക്രീ​ൻ ഘ​ടി​പ്പി​ച്ച 5.80 ല​ക്ഷം ടെ​സ്‌​ല കാ​റു​ക​ളെ കു​റി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക.

ഡ്രൈ​വിം​ഗി​നി​ടെ ഗെ​യി​മു​ക​ൾ ക​ളി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ക​ണ്ടെ​ത്തി​യ ഒ​രു ഉ​പ​യോ​ക്താ​വ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണി​ത്. 2017 മു​ത​ൽ നി​ർ​മി​ച്ച ടെ​സ്‌​ല​യു​ടെ 3, എ​സ്, എ​ക്സ് മോ​ഡ​ലു​ക​ളെ കു​റി​ച്ചാ​ണ് യു​എ​സ് നാ​ഷ​ണ​ൽ ഹൈ​വേ ട്രാ​ഫി​ക് സേ​ഫ്റ്റി അ​ഡ്മി​നി​സ്ട്രേ​ഷ​ൻ(​എ​എ​ച്ച്ടി​എ​സ്എ) അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം, പ​രി​ ശോ​ധ​ന​യെ കു​റി​ച്ച് ടെ​സ്‌​ല ക​മ്പ​നി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ഴും സെ​ൻ​ട്ര​ൽ ട​ച്ച്‌-​സ്‌​ക്രീ​നി​ൽ വീ​ഡി​യോ ഗെ​യി​മു​ക​ൾ ക​ളി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് യു​ട്യൂ​ബ് വീ​ഡി​യോ​യി​ലൂ​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ വി​ൻ​സ് പാ​റ്റ​ൺ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. "പാ​സ​ഞ്ച​ർ പ്ലേ' ​എ​ന്ന ഈ ​സൗ​ക​ര്യം യാ​ത്ര​ക്കാ​ർ​ക്ക് മാ​ത്ര​മു​ള്ള​താ​ണെ​ങ്കി​ലും ഡ്രൈ​വിം​ഗി​നി​ടെ​യും ക​ളി​ക്കാ​മെ​ന്നാ​ണ് പാ​റ്റ​ൺ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. തു​ട​ർ​ന്ന് എ​എ​ച്ച്ടി​എ​സ്എ​യി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പാ​സ​ഞ്ച​ർ പ്ലേ ​ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ തി​രി​ക്കു​ക​യും അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തേ​ക്കാം എ​ന്ന് എ​എ​ച്ച്ടി​എ​സ്എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 2020 ഡി​സം​ബ​ർ മു​ത​ലാ​ണ് ഈ ​ഫീ​ച്ച​ർ ല​ഭ്യ​മാ​യി​രു​ന്ന​ത്. മു​മ്പ് വാ​ഹ​നം പാ​ർ​ക്ക് മോ​ഡി​ൽ ആ​യി​രി​ക്കു​മ്പോ​ൾ മാ​ത്ര​മാ​യി​രു​ന്നു ഗെ​യിം ഫീ​ച്ച​ർ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യി​രു​ന്ന​ത്.
More in Latest News :