ജറുസലേം: യേശുവിനെ ഇടയനായി ചിത്രീകരിക്കുന്ന മോതിരം ഇസ്രേലി പുരാവസ്തു ഗവേഷകർ കണ്ടെത്തി. പുരാതന കപ്പൽച്ചേതാവശിഷ്ടങ്ങളിൽ നിന്നാണ് ആട്ടിൻകുട്ടിയെ തോളിൽ ചുമക്കുന്ന ആട്ടിടയൻ ബാലന്റെ രൂപം കൊത്തിയ പച്ചക്കല്ലു പതിപ്പിച്ച സ്വർണമോതിരം കണ്ടെടുത്തത്. ബൈബിളിൽ യോഹന്നാന്റെ സുവിശേഷത്തിൽ യേശുവിനെ നല്ലിടയനായി വിശേഷിപ്പിക്കുന്നുണ്ട്.
പുരാതന സീസേറിയാ തുറമുഖത്തിനടുത്ത് കടലിൽ നിന്നാണ് മോതിരം ഉൾപ്പെടെയുള്ള പുരാവസ്തുക്കൾ കണ്ടെത്തിയത്. മൂന്നാം നൂറ്റാണ്ടിലെ വെള്ളി, വെങ്കല റോമൻ നാണയങ്ങൾ, പതിനാലാം നൂറ്റാണ്ടിൽ മംലൂക്ക് കാലഘട്ടത്തിലെ വെള്ളി നാണയങ്ങളുടെ ഒരു വലിയ ശേഖരവും ഇവയിലുണ്ട്.
ഒരു കഴുകന്റെ രൂപത്തിലുള്ള റോമൻ കാലഘട്ടത്തിലെ പ്രതിമകളും കോമിക് മാസ്കും ദുഷ്ടാത്മാക്കളെ അകറ്റാൻ ഉദ്ദേശിച്ചുള്ള വെങ്കല മണികൾ, കിന്നരം കൊത്തിയ ചുവന്ന രത്നക്കല്ലുള്ള മോതിരവും കണ്ടെത്തി. തുറമുഖത്തിനടുത്ത് നങ്കൂരമിട്ട കപ്പലുകൾ കൊടുങ്കാറ്റിലാകും തകർന്നതെന്ന് ഇസ്രായേൽ ആന്റിക്വി റ്റീസ് അഥോറിറ്റി പറഞ്ഞു.
പത്രോസ് കോർണോലിയസിനെ മാമോദീസ മുക്കിയതായി ബൈബിളിൽ പറയുന്ന സ്ഥലമാണ് സീസേറിയ.