+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചെ​ന്നൈ ബ്ലാ​സ്റ്റ്; കൊ​ന്പു​കു​ലു​ക്കി കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സ്

പ​നാ​ജി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ക​രു​ത്ത​രാ​യ ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ ത​ക​ർ​ത്ത് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് കൊ​ന്പ​ൻ​മാ​രു​ടെ ജ​യം. മ​ത്സ​ര​ത്തി​ന്‍റെ
ചെ​ന്നൈ ബ്ലാ​സ്റ്റ്; കൊ​ന്പു​കു​ലു​ക്കി കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സ്
പ​നാ​ജി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ക​രു​ത്ത​രാ​യ ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ ത​ക​ർ​ത്ത് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് കൊ​ന്പ​ൻ​മാ​രു​ടെ ജ​യം.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ചെ​ന്നൈ​യെ ക​ട​ന്നാ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച കേ​ര​ളം ഒ​ൻ​പ​താം മി​നി​റ്റി​ൽ ത​ന്നെ ചെ​ന്നൈ​യ്ക്കുമേ​ൽ ആ​ധി​പ​ത്യം നേ​ടി. പെ​രേ​ര ഡ​യ​സി​ലൂ​ടെ കേ​ര​ളം ആ​ദ്യ ഗോ​ൾ നേ​ടി. പി​ന്നാ​ലെ 38-ാം മി​നി​റ്റി​ൽ ചെ​ന്നൈ​യി​നെ ഞെ​ട്ടി​ച്ച് ബ്ലാ​സ്റ്റേ​ഴ്സ് വീ​ണ്ടും ലീ​ഡു​യ​ർ​ത്തി. മ​ല​യാ​ളി താ​രം അ​ബ്ദു​ൾ സ​ഹ​ൽ സ​മ​ദാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നു​വേ​ണ്ടി വ​ല​കു​ലു​ക്കി​യ​ത്.

ര​ണ്ടാം പ​കു​തി​യി​ൽ ര​ണ്ട് മാ​റ്റ​ങ്ങ​ൾ ചെ​ന്നൈ​യി​ൻ കൊ​ണ്ടു​വ​ന്നു. എ​ങ്കി​ലും കേ​ര​ള​ത്തി​ന്‍റെ മു​ന്നേ​റ്റം ത​ട​യാ​ൻ ചെ​ന്നൈ​യ്ക്കാ​യി​ല്ല. 79-ാം മി​നി​റ്റി​ൽ ചെ​ന്നൈ​യെ ത​ക​ർ​ത്തു​കൊ​ണ്ട് ബ്ലാ​സ്റ്റേ​ഴ്സ് മൂ​ന്നാം ഗോ​ള​ടി​ച്ചു.​അ​ഡ്രി​യാ​ൻ ലൂ​ണ​യാ​ണ് ഇ​ത്ത​വ​ണ വ​ല​കു​ലു​ക്കി​യ​ത്.

ഇ​തോ​ടെ തു​ട​ർ​ച്ച​യാ​യി ആ​റു ​മ​ത്സ​ര​ങ്ങ​ൾ തോ​ൽ​വി അ​റി​യാ​തെ പൂ​ർ​ത്തി​യാ​ക്കാ​ൻ ബ്ലാ​സ്റ്റേ​ഴ്സി​ന് സാ​ധി​ച്ചു. ഈ ​വി​ജ​യ​ത്തോ​ടെ ഏ​ഴ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 12 പോ​യി​ന്‍റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. തോ​ൽ​വി​യോ​ടെ ചെ​ന്നൈ​യി​ൻ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ആ​റാം സ്ഥാ​ന​ത്തേ​ക്ക് വീ​ണു.
More in Latest News :