+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് ഒ​ൻ​പ​ത് പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​ൻ​പ​ത് പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ആ​റ് പേ​ർ​ക്കും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ മൂ​ന്ന് പേ​ർ​ക്കു​മാ​ണ് രോ​ഗ​ബ
സം​സ്ഥാ​ന​ത്ത് ഒ​ൻ​പ​ത് പേ​ർ​ക്ക് കൂ​ടി ഒ​മി​ക്രോ​ൺ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​ൻ​പ​ത് പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ആ​റ് പേ​ർ​ക്കും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ മൂ​ന്ന് പേ​ർ​ക്കു​മാ​ണ് രോ​ഗ​ബാ​ധ. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 24 ആ​യി.

യു​കെ​യി​ല്‍ നി​ന്നു​മെ​ത്തി​യ ര​ണ്ട് പേ​ര്‍, ടാ​ന്‍​സാ​നി​യ​യി​ല്‍ നി​ന്നു​മെ​ത്തി​യ യു​വ​തി, ആ​ണ്‍​കു​ട്ടി, ഘാ​ന​യി​ല്‍ നി​ന്നു​മെ​ത്തി​യ യു​വ​തി, അ​യ​ര്‍​ല​ൻ​ഡി​ൽ നി​ന്നു​മെ​ത്തി​യ യു​വ​തി എ​ന്നി​വ​ര്‍​ക്കാ​ണ് എ​റ​ണാ​കു​ള​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നൈ​ജീ​രി​യ​യി​ല്‍ നി​ന്നും വ​ന്ന ദ​മ്പ​തി​ക​ൾ​ക്കും ഒ​രു സ്ത്രീ​യ്ക്കു​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് രോ​ഗം പി​ടി​പെ​ട്ട​ത്.

ഡി​സം​ബ​ര്‍ 18, 19 തീ​യ​തി​ക​ളി​ല്‍ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ആ​റ് പേ​രും കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രു​ന്നു. അ​തി​നാ​ല്‍ അ​വ​രെ നേ​രി​ട്ട് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ പു​റ​ത്ത് നി​ന്നു​ള്ള​വ​രാ​രു​മി​ല്ല.

ഡി​സം​ബ​ര്‍ 10ന് ​നൈ​ജീ​രി​യ​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ദ​മ്പ​തി​ക​ള്‍​ക്ക് 17ന് ​ന​ട​ത്തി​യ തു​ട​ര്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് പോ​സി​റ്റീ​വാ​യ​ത്. ഇ​വ​രു​ടെ ര​ണ്ട് മ​ക്ക​ള്‍ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ണ്ട്.

ഡി​സം​ബ​ര്‍ 18ന് ​യു​കെ​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ 51 വ​യ​സു​കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​രു​ടെ സാ​മ്പി​ൾ ജ​നി​ത​ക പ​രി​ശോ​ധ​ന​യ്ക്കാ​യി രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്നോ​ള​ജി​യി​ല്‍ അ​യ​ച്ചു. അ​തി​ലാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്.
More in Latest News :