+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗ്: ല​ബു​ഷെ​യ്ൻ ഒ​ന്നി​ലേ​ക്ക് കു​തി​ച്ചെ​ത്തി, കോ​ഹ്‌​ലി ഏ​ഴി​ലേ​ക്ക് വീ​ണു

ദു​ബാ​യ്: ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് തി​രി​ച്ച​ടി. ടെ​സ്റ്റ് ബാ​റ്റ​ർ​മാ​രു​ടെ ഏ​റ്റ​വും പു​തി​യ റാ​ങ്കിം​ഗി​ൽ കോ​ഹ്‌​ലി ഏ​ഴാം സ്ഥാ​ന​ത്തേ​യ്ക്കു
ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗ്: ല​ബു​ഷെ​യ്ൻ ഒ​ന്നി​ലേ​ക്ക് കു​തി​ച്ചെ​ത്തി, കോ​ഹ്‌​ലി ഏ​ഴി​ലേ​ക്ക് വീ​ണു
ദു​ബാ​യ്: ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​ക്ക് തി​രി​ച്ച​ടി. ടെ​സ്റ്റ് ബാ​റ്റ​ർ​മാ​രു​ടെ ഏ​റ്റ​വും പു​തി​യ റാ​ങ്കിം​ഗി​ൽ കോ​ഹ്‌​ലി ഏ​ഴാം സ്ഥാ​ന​ത്തേ​യ്ക്കു പ​തി​ച്ചു. കോ​ഹ്‌​ലി നേ​ര​ത്തെ ആ​റാം സ്ഥാ​ന​ത്താ​യി​രു​ന്നു.

എ​ന്നാ​ൽ പ​രി​മി​ത ഓ​വ​ർ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ അ​ഞ്ചാം സ്ഥാ​നം നി​ല​നി​ർ​ത്തി. ആ​ഷ​സി​ൽ ഗം​ഭീ​ര പ്ര​ക​ട​നം ന​ട​ത്തി​യ ഓ​സ്ട്രേ​ലി​യ​യു​ടെ മ​ധ്യ​നി​ര ബാ​റ്റ​ർ മാ​ര്‍​ന​സ് ല​ബു​ഷെ​യ്ൻ റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് കു​തി​ച്ചെ​ത്തി. ഒ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്ന ഇം​ഗ്ല​ണ്ട് ക്യാ​പ്റ്റ​ൻ ജോ ​റൂ​ട്ടി​നെ ര​ണ്ടി​ലേ​ക്ക് പി​ന്ത​ള്ളി​യാ​ണ് ല​ബു​ഷെ​യ്ൻ റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​നാ​യ​ത്.

ക​രി​യ​റി​ൽ ആ​ദ്യ​മാ​യാ​ണ് ല​ബു​ഷെ​യ്ൻ റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​നാ​കു​ന്ന​ത്. ആ​ഷ​സ് പ​ര​മ്പ​രി​യി​ലെ ആ​ദ്യ ര​ണ്ട് ടെ​സ്റ്റു​ക​ളി​ലേ​യും മി​ക​ച്ച പ്ര​ക​ട​നം അ​ദ്ദേ​ഹ​ത്തി​ന് 912 പോ​യി​ന്‍റ് നേ​ടി​ക്കൊ​ടു​ത്തു. റൂ​ട്ടി​ന് 897 പോ​യി​ന്‍റാ​ണ് ല​ഭി​ച്ച​ത്.

ടെ​സ്റ്റ് ബൗ​ള​ർ​മാ​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യു​ടെ ആ​ർ. അ​ശ്വി​ൻ ര​ണ്ടാം സ്ഥാ​നം നി​ല​നി​ർ​ത്തി. ഓ​സ്ട്രേ​ലി​യ​ൻ ക്യാ​പ്റ്റ​ൻ പാ​റ്റ് ക​മ്മി​ൻ​സാ​ണ് ഒ​ന്നാ​മ​ത്.
More in Latest News :