തിരുവനന്തപുരം: കോണ്ഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുമായുള്ള തർക്കങ്ങൾ അവസാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുനസംഘടനയുമായി മുന്നോട്ട് പോകാൻ ഹൈക്കമാൻഡ് അനുമതി നൽകി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അക്രമരാഷ്ട്രീയത്തിനെതിരെ ആലപ്പുഴയിൽ സമ്മേളനം നടത്തും. സമ്മേളനത്തിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുക്കും. സിൽവർ ലൈൻ പദ്ധതിയിൽ തരൂരിന്റെ നിലപാട് പദ്ധതിയെക്കുറിച്ച് പഠിച്ചിട്ടില്ലെന്നാണെന്നും അദ്ദേഹം പഠിക്കട്ടെയെന്നും സതീശൻ വ്യക്തമാക്കി.