കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി. തോമസിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി. പി.ടി. തോമസിന്റെ വേര്‍പാട് വ്യക്തിപരമായും സംഘടനാപരമായും അത്യന്തം ദുഖമുണ്ടാക്കുന്നതാണെന്ന് രാഹുൽ പറഞ്ഞു.
വിവിധ വിഭാഗം ജനങ്ങളെ ഒന്നിപ്പിക്കാൻ പി.ടി. തോമസിന് കഴിഞ്ഞിരുന്നു. കോൺഗ്രസ് നിലപാടുകളുമായി ഏറ്റവും അടുത്ത നേതാവായിരുന്നു അദ്ദേഹമെന്നും രാഹുൽ പറഞ്ഞു. വയനാട് മണ്ഡലത്തിലെ പരിപാടികൾ റദ്ദ് ചെയ്ത് രാഹുൽ കൊച്ചിയിലേക്ക് തിരിച്ചു.