+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​രു​ള​ക്കി​ഴ​ങ്ങ് കി​ട്ടാ​നി​ല്ല: ജ​പ്പാ​നി​ലെ മ​ക്ഡൊ​ണാ​ൾ​സി​ൽ ഫ്ര​ഞ്ച് ഫ്രൈ​സ് ക്ഷാ​മം

ടോ​ക്കി​യോ: ആ​ഗോ​ള ഭ​ക്ഷ​ണ വി​ത​ര​ണ ശൃം​ഖ​ല​യാ​യ മ​ക്ഡൊ​ണാ​ൾ​സ് ജ​പ്പാ​നി​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു. ക​മ്പ​നി​യു​ടെ ഏ​റ്റ​വും കൂ​ടു​ത​ലാ​യി വി​റ്റു പോ​കു​ന്ന പ്ര​സി​ദ്ധ​മാ​യ ഫ്ര​ഞ്ച് ഫ്രൈ​സ് വി​ൽ​
ഉ​രു​ള​ക്കി​ഴ​ങ്ങ് കി​ട്ടാ​നി​ല്ല: ജ​പ്പാ​നി​ലെ മ​ക്ഡൊ​ണാ​ൾ​സി​ൽ ഫ്ര​ഞ്ച് ഫ്രൈ​സ് ക്ഷാ​മം
ടോ​ക്കി​യോ: ആ​ഗോ​ള ഭ​ക്ഷ​ണ വി​ത​ര​ണ ശൃം​ഖ​ല​യാ​യ മ​ക്ഡൊ​ണാ​ൾ​സ് ജ​പ്പാ​നി​ൽ പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു. ക​മ്പ​നി​യു​ടെ ഏ​റ്റ​വും കൂ​ടു​ത​ലാ​യി വി​റ്റു പോ​കു​ന്ന പ്ര​സി​ദ്ധ​മാ​യ ഫ്ര​ഞ്ച് ഫ്രൈ​സ് വി​ൽ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് ക​മ്പ​നി​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഫ്ര​ഞ്ച് ഫ്രൈ​ക​ൾ ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​രു​ള​ക്കി​ഴ​ങ്ങി​ന്‍റെ ക​യ​റ്റു​മ​തി കു​റ​ഞ്ഞ​തോ​ടെ​യാ​ണ് പ്ര​തി​സ​ന്ധി ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഈ ​മാ​സം 30 വ​രെ ഫ്ര​ഞ്ച് ഫ്രൈ​ക​ളു​ടെ വി​ൽ​പ്പ​ന ക​മ്പ​നി നി​യ​ന്ത്രി​ച്ചി​രി​ക്കു​ക​യാ​ണ്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മ​ക്ഡൊ​ണാ​ൾ​ഡ്സി​ന്‍റെ ഫ്ര​ഞ്ച് ഫ്രൈ​ക​ൾ തു​ട​ർ​ന്നും ആ​സ്വ​ദി​ക്കാ​നാ​കു​മെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ജ​പ്പാ​നി​ലെ ക​മ്പ​നി​യു​ടെ ഇ​ട​ത്ത​രം വ​ലി​പ്പ​മു​ള്ള ഫ്ര​ഞ്ച് ഫ്രൈ​ക​ളു​ടെ വി​ൽ​പ്പ​ന താ​ൽ​ക്കാ​ലി​ക​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​മെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി.
More in Latest News :