മനാമ: ബഹിരാകാശ ഗവേഷണ രംഗത്ത് പുതുചരിത്രമെഴുതി ബഹ്റൈൻ. യുഎഇയും ബഹ്റൈനും സംയുക്തമായി നിർമിച്ച ലൈറ്റ്-1 എന്ന നാനോ സാറ്റ ലൈറ്റ് വിജയകരമായി വിക്ഷേപിച്ചു. ബഹ്റൈന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണമാണിത്.
ബഹ്റൈൻ സമയം ഉച്ചയ്ക്ക് ഒന്നിന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേ പിച്ചത്. ലൈറ്റ്-1 വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ(ഐഎസ്എസ്) എത്തി. അടുത്തഘട്ടത്തിൽ ഐഎസ്എസിലുള്ള ജപ്പാന്റെപേടകത്തിൽ നിന്ന് ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് ഉയർത്തും.
ഇടിമിന്നലിൽനിന്നും മേഘങ്ങളിൽനിന്നുമുള്ള ഗാമ കിരണങ്ങളെക്കുറിച്ച് പഠിക്കുകയാണ് ഉപഗ്രഹത്തിന്റെ ദൗത്യം.